അന്യഭാഷയിൽ നിന്നെത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ ഒരു നടനാണ് ബാല. വിവാഹങ്ങളും തുടർന്നുണ്ടായ പ്രതിസന്ധികളും തന്റെ ആരോഗ്യ വിവരങ്ങളും എല്ലാം മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ ബാല എപ്പോഴും മലയാളികൾക്ക് സൂപരിചിതനാണ്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് സഹായങ്ങൾ എത്തിക്കുന്നത് കൊണ്ട് തന്നെ വിവാദങ്ങളിൽ നിരന്തരം ചെന്നുപ്പെടുമ്പോഴും ബാലയ്ക്ക് വലിയൊരു ആരാധക പിന്തുണ കേരളത്തിൽ നിന്നും ലഭിക്കാറുണ്ട്.
ചാരിറ്റി പ്രവർത്തനങ്ങളിൽ തനിക്കൊപ്പം നിന്ന് മറ്റുള്ളവരെ സഹായിച്ച മലയാള സിനിമയിലെ മറ്റു താരങ്ങളെ കുറിച്ച് ബാല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കോവിഡിന്റെ സമയത്ത് താൻ നടൻ ടോവിനോ തോമസിനെ ബന്ധപ്പെട്ടിരുന്നു എന്നും ഒരു സഹായം അഭ്യർത്ഥിച്ചു എന്നും ബാല പറയുന്നു. കാര്യം ടോവിയോട് പറഞ്ഞപ്പോൾ ‘എന്താണ് വേണ്ടത്’ എന്നു മാത്രമായിരുന്നു മറുപടി. ‘നീയും കൂടി വന്നാൽ നമുക്ക് കുറച്ചുകൂടി സഹായങ്ങൾ ചെയ്യാൻ സാധിക്കും’ എന്ന് താൻ പറഞ്ഞപ്പോൾ വരാമെന്ന് ടോവിനോ ഉടൻ പറഞ്ഞെന്നും ബാല പറയുന്നു.
അന്ന് വരാമെന്ന് പറയുക മാത്രമല്ല ടോവിനോ തോമസ് വന്നു. ടോവിയെ കൂടാതെ നവ്യാനായരും മമ്ത മോഹൻദാസുമോക്കെ വന്ന് പ്രവർത്തനങ്ങളിൽ പങ്കാളിയായെന്നും നടൻ പറയുന്നു. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് മമ്ത മോഹൻദാസ് നേരിട്ട് വന്നതെന്നും ഒരു പേഷ്യന്റിന് വേണ്ട കാര്യങ്ങൾ അവർ ചെയ്തു കൊടുത്തെന്നും ബാല പറയുന്നു. ഇതേപോലെ നടി നവ്യാൻ നായർ രണ്ട് ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിച്ചു എന്നും ബാല പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ സിനിമാതാരങ്ങളെ വിമർശിക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ അറിയില്ലെന്നും അവർ വെറും മണ്ടന്മാരായി വിമർശിക്കുകയാണ് എന്നും ബാല കുറ്റപ്പെടുത്തി. അവർക്ക് ഒന്നും അറിയില്ല,’നിങ്ങൾ ചുമ്മാ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചു ഉറങ്ങിക്കോ തങ്ങൾ തന്നെ കാര്യങ്ങൾ ചെയ്തോളാം’ എന്നും പരിഹാസ സ്വരത്തിൽ വിമർശിച്ചവർക്കുള്ള മറുപടിയായി ബാല പറഞഞ്ഞു