Spread the love

ദുബായ് :കോവിഡ് പ്രതിരോധ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച സ്വദേശികളെയും, വിദേശികളെയും ആദരിക്കാൻ ഒരുങ്ങി ദുബായ്. ‘അറിയപ്പെടാത്ത ധീരൻ’മാരുടെ പട്ടിക തയ്യാറാക്കി സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകാൻ ഒരുങ്ങുകയാണ് അധികൃതർ.

Those in the KCovid defense
Dubai ready to honor.

ആരോഗ്യ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ, ആശുപത്രിയിലെയും ക്ലീനിക്കുകളിലെയും ഉദ്യോഗസ്ഥർ തുടങ്ങി പ്രതിരോധ രംഗത്ത് മുന്നണിപ്പോരാളികൾ ആയി സേവനമനുഷ്ഠിക്കുന്ന 500 പേരുടെ പട്ടിക ഇതിനോടകംതന്നെ തയ്യാറാക്കിയിട്ടുണ്ട്. ആംബുലൻസ് ജീവനക്കാർ, ഡ്രൈവർമാർ, പാറാവുകാർ, ശുചീകരണ തൊഴിലാളികൾ മുതലായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പകർച്ചവ്യാധിയെ തടുക്കാനും,രോഗികളെ നിരന്തരം സ്നേഹത്തോടെ പരിചരിക്കുകയും ചെയ്ത ഇവർക്ക് ഈ അംഗീകാരം അർഹതപ്പെട്ടതാണ് എന്ന് സമിതി വിലയിരുത്തി. ഇവരിൽ നിന്നും 20 പേരെ അടുത്ത ബുധനാഴ്ച ദുബായിൽ നടത്തുന്ന ചടങ്ങിൽ ആദരിക്കും എന്ന് സംഘാടകസമിതി പ്രതിനിധി ഡോക്ടർ അയ്ഹം റഫ് അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്.


കോവിഡ് രോഗംരോഗം സങ്കീർണ്ണമായി സമയത്ത് സ്വയം മറന്ന് ചികിത്സിച്ച ഡോക്ടർമാരുടെ സംഘം മുതൽ അണുവിമുക്തമാക്കാൻ തെരുവുകളിൽ തൊഴിലെടുത്തവരുടെ സേവനം വരെ അവിസ്മരണീയമാണ്. രോഗം പകരുമെന്ന ഭയം വെടിഞ്ഞ് മഹാമാരിയുടെ മദ്ധ്യത്തിൽ നിലയുറപ്പിച്ച് പ്രവർത്തിച്ച തദ്ദേശീയരായ വനിതാ ഡോക്ടർമാർ എല്ലാവരും ആദരവ് അർഹിക്കുന്നു. ആദരിക്കപ്പെടുന്ന വർക്ക് 30000 ഡോളർ പാരിതോഷികമാണ് സംഘാടനത്തിന് നേതൃത്വം വഹിക്കുന്ന ആക്യoഡ് കമ്പനി നൽകുക.

Leave a Reply