‘അഭയാര്‍ത്ഥികളായി പരിഗണിക്കണം’എന്ന ആവശ്യവുമായി ശ്രീലങ്കയില്‍ നിന്ന് രാമേശ്വരത്ത് എത്തിയവര്‍ കള്കടര്‍ക്ക് അപേക്ഷ സമർപ്പിച്ചു. മണ്ഡപം ക്യാമ്പിൽ സന്ദർശിക്കാനെത്തിയ രാമനാഥപുരം ജില്ലാ കളക്ടറേടാണ് ശ്രീലങ്കയിൽ നിന്നെത്തിയ കുടുംബങ്ങൾ അപേക്ഷ നൽകിയത്. . കുട്ടികളും മുതിർന്നവരും കൂട്ടത്തിലുണ്ട്. അതിനാൽ സംരക്ഷണം നൽകണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വളരെ വേഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് റീഹാബിലിറ്റേഷൻ കമ്മീഷണർ ജസീന്താ ലസാറസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യം വിടുന്നവരെ സ്വീകരിക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കണം. മുഖ്യമന്ത്രി സ്റ്റാലിൻ ശ്രീലങ്കയിൽ നിന്നെത്തുന്നവരെ സംരക്ഷിക്കണമെന്ന അനുകൂല നിലപാട് നിയമസഭയിൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പേർ കടൽ കടന്നെത്തും എന്ന കണക്ക് കൂട്ടലിലാണ് രാമനാഥപുരം ജില്ലാ ഭരണകൂടം.