Spread the love

ഇനി ബൂസ്റ്റർ ഡോസെടുക്കാത്തവർക്ക് സൗദിയിൽ പുറത്തിറങ്ങാൻ സാധിക്കില്ല

ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മാത്രമേ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുകയുള്ളൂ എന്നതിനാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്കും സൗദിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണു വരാൻ പോകുന്നത്.

സ്വകാര്യ മേഖലയിലെയും പൊതു മേഖലയിലെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലെയും മുഴുവൻ സ്ഥാപനങ്ങളിലും ഗതാഗതമടക്കം മുഴുവൻ മേഖലകളിലും ആക്റ്റിവിറ്റികളിലും 2022 ഫെബ്രുവരി 1 മുതൽ പ്രവേശനം സാധ്യമാകണമെങ്കിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണെന്ന് വിവിധ വകൂപ്പുകൾ വീണ്ടും ഓർമ്മിപ്പിച്ചത് ശ്രദ്ധേയമാണ്.

സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 1 മുതൽ അവരുടെ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കില്ല എന്നതിനാൽ ബൂസ്റ്റർ ഡോസ് എടുക്കാതെ മാറി നിൽക്കാൻ ഒരാൾക്കും സാധിക്കില്ല.

സെക്കൻഡ് ഡോസ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡീസ് 6 മാസം കഴിയുന്നതോടെത്തന്നെ കുറയുകയും കൊറോണ വേരിയന്റ്റുകളെ നേരിടാൻ മതിയാകാതെ വരികയും ചെയ്യും.

എന്നാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ ഈ പ്രശ്നങ്ങക്ക് പരിഹാരം ഉണ്ടാകുകയും സമൂഹത്തിൽ പ്രതിരോധ ശേഷി കൂടുകയും പുതിയ വേരിയന്റുകളെയടക്കം പ്രതിരോധിക്കാൻ സാധ്യമാകുകയും ചെയ്യും എന്നാണ്‌ പഠന വിലയിരുത്തലുകൾ.

Leave a Reply