ദോഹ: വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നു മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ ,ഒമാന്‍, ബഹറൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളക്കം മൊത്തം 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഇളവ് ബാധകമാവുക. കുവൈത്ത്, യു. എ. ഇ. എന്നീ രാജ്യങ്ങളില്‍ നിലവില്‍ ലിസ്റ്റിലില്ലാത്തതും പ്രവാസികൾക്കിടയിൽ പ്രതിഷേധമുയർത്തുന്നുണ്ട്. വിദേശ യാത്രക്കാര്‍ക്ക് നിര്‍ദേശിച്ചിരുന്ന 7 ദിവസത്തെ ഹോം ക്വാറന്റയിനും ഒഴിവാക്കിയിരുന്നു.