Spread the love

ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവും ഒക്കെയായി തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു പ്രാവിൻകൂട് ഷാപ്പ്. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ജനുവരി 16നു റിലീസ് ആയ ഡാർക്ക് ഹ്യൂമർ ജോണർ ചിത്രമിപ്പോൾ ഒടിടിയിലേക്കെന്ന വാർത്തയാണിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മാർച്ച് പകുതിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം, സ്ട്രീമിംഗ് പാർട്ണേഴ്സ് ആരെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് എത്തുന്നത്.അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണിത്. തല്ലുമാല, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ചിത്രം കൂടിയാണിത്.

Leave a Reply