54 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ആപ്പുകള്‍ക്കാണ് നിരോധനം. ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെല്‍ഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ – സെല്‍ഫി ക്യാമറ, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, ക്യാംകാര്‍ഡ് ഫോര്‍ സെയില്‍സ്‌ഫോഴ്സ്, ഐസോലന്‍ഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സെന്റ് എക്സ്റിവര്‍, ഒന്‍മ്യോജി അരേന, ഒന്‍മ്യോജി ചെസ്, ആപ്പ് ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്, വീ ചാറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, എംഐ കമ്യൂണിറ്റി എന്നീ പ്രമുഖ ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. 2020 ജൂണ്‍ മാസത്തിന് ശേഷം ഇതുവരെ 224 ചൈനീസ് ആപ്പുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.