
മലപ്പുറം താനൂരില്‍ പോക്സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഞ്ചര വയസുകാരിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ഭീഷണിയും സമ്മര്‍ദവും മൂലം താനൂരിലെ വീട് ഉപേക്ഷിച്ചു പോവേണ്ട ഗതികേടിലാണ് കുട്ടിയുടെ കുടുംബം. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്നു കുട്ടികളെ പീഡിപ്പിച്ച കേസിലാണ് പ്രതിക്കെതിരെ പോക്സോ കേസ് എടുത്തത്. പ്രതിക്കെതിരെ മൊഴി പറഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. ചില ബന്ധുക്കള്‍ അടുത്ത വീട്ടില്‍ താമസിച്ച് ആണ് ഭീഷണിമുഴക്കുന്നതെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. കുടുംബം ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.