കൊല്ലം: കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായി കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും.സൂപ്പർ ക്ലാസ് ബസുകളിൽ ഇത്തരം ഇളവുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കിൽ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കിൽ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല.തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ കൂടുതൽ ലോ ഫ്ളോർ ബസുകൾ ഓടിക്കാനുള്ള നീക്കവും കോർപ്പറേഷൻ നടത്തുന്നുണ്ട്.