
ചെന്നൈയില്‍ കനത്ത മഴയില്‍ വ്യാപകനാശം. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലിടത്തും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ടും, വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു. ഓട്ടേരി സ്വദേശി തമിഴരസി, മൈലാപ്പൂരില്‍ 13കാരന്‍, പുളിയന്തോപ്പിലെ യുപി സ്വദേശിനി എന്നിവരാണ് മരിച്ചത്.