Spread the love
മൂന്ന് വാക്സിനുകൾക്ക് കൂടി അനുമതി; കുട്ടികൾക്ക് ഇനി കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ്-ഡി എന്നീ വാക്സിനുകൾ

ന്യൂഡൽഹി: മൂന്ന് കൊറോണ പ്രതിരോധ വാക്‌സിനുകൾക്ക് അനുമതി നൽകി ഡിജിസിഐ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, കാഡിലയുടെ സൈക്കോവ്-ഡി, ബയോളജിക്കൽ-ഇ-ലിമിറ്റഡിന്റെ കോർബെവാക്‌സ് എന്നീ വാക്‌സിനുകൾക്ക് കുട്ടികളിൽ ഉപയോഗിക്കുന്നതിനാണ് ഡിജിസിഐ അടിയന്തിര അനുമതി നൽകിയത്.
5-12 വയസിനിടയിലുള്ള കുട്ടികൾക്ക് കൊവാക്‌സിൻ, 6-12 വയസിനിടയിലുള്ളവർക്ക് സൈക്കോവ്-ഡി, 12 ന് മുകളിലുള്ള കുട്ടികൾക്ക് കോർബെവാക്‌സ് എന്നിങ്ങനെയാണ് വാക്‌സിനുകൾക്ക് അംഗീകാരം നൽകിയിരിക്കുന്നതെന്ന് ഡ്രഗ്‌സ് കണ്ട്‌ട്രോളർ ജനറൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

മഹാമാരിയുടെ നാലാം തരംഗം എന്ന സാധ്യത മുന്നിൽക്കണ്ടുള്ള സാഹചര്യം കണക്കിലെടുത്താണ് കുട്ടികളിലും കൊറോണ പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചത്. കുട്ടികൾക്ക് കൊറോണ ബാധിക്കാൻ സാധ്യത കുറവാണെങ്കിലും അവർക്ക് രോഗ വാഹകരാകാൻ സാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമാക്കുന്നത്.

Leave a Reply