Spread the love
നാലര കിലോ കഞ്ചാവുമായി യുവമോർച്ച മുൻ നേതാവുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. യുവമോർച്ചയുടെ കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറിയാണ് പിടിയിലായ സജീഷ്. രാഷ്ട്രീയ കൊലപാതശ്രമം ഉൾപെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇതിന് മുൻമ്പും കഞ്ചാവ് കടത്തിയിരുന്നതായും എക്സൈസ് വ്യക്തമാക്കുന്നു. പരിശോധനയെ തുടർന്ന് ട്രെയിനിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിനിൽ നിന്ന് മാത്രം 33.5 കിലോഗ്രാം കഞ്ചാവും അഞ്ച് പ്രതികളെയുമാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും സംയുക്തമായി പാലക്കാട് നടത്തിയ പരിശോധനയിൽ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.

Leave a Reply