ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മൂന്ന് സ്പിൽ വേ ഷട്ടറുകൾ വീണ്ടും ഉയർത്തി. 60 സെന്റി മീറ്റർ വെള്ളമാണ് പെരിയാറിലേയ്ക് ഒഴുക്കുന്നത്. നിലവിലെ ജലനിരപ്പ് 138.95 അടിയാണ്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചിരുന്നു.