
രജൗരി: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പർഗലിലെ സൈനിക ക്യാമ്പിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അഞ്ചു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഓപ്പറേഷൻ ഇപ്പോൾ അവസാനിച്ചതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു…
കഴിഞ്ഞ ദിവസം ബഡ്ഗാവിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു.