
മലപ്പുറം: മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മലപ്പുറം തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് മരിച്ചത്. മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയാണ് മരണം. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ അര്‍മാൻ, മരണ വിവരമറിഞ്ഞതോടെ മുങ്ങി.
ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വൈകിട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹതയേറി.
സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി മരിച്ചതിനു പിന്നാലെ ക്വാർട്ടേർസിൽ നിന്ന് അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.