Spread the love
മൂന്നു വയസുകാരി കിണറ്റില്‍ വീണു; പിന്നാലെ ചാടി അമ്മൂമ്മ രക്ഷകയായി

കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ. അയല്‍പക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെ ചാടുകയും കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു. അഗ്നിരക്ഷാ സേന എത്തി ഇരുവരെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തു. രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.

Leave a Reply