
വികസനവും വര്‍ഗ്ഗീയതയും ചര്‍ച്ചയായ തൃക്കാക്കരയില്‍ വോട്ടെടുപ്പ് കഴിഞ്ഞു. കനത്ത പോളിങ്ങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വിധി അറിയാനായി രണ്ട് നാളിന്‍റെ കാത്തിരിപ്പാണ് ഇനി. മുന്നണികളുടെ കണക്കുകളെ പോലും തകിടം മറിച്ചുള്ള പോളിങാണ് ഇത്തവണ തൃക്കാക്കരയിൽ നടന്നത്.