Spread the love

ത്രില്ലിങ് സ്റ്റണ്ട് പെർഫോമൻസ്; ഡ്യൂപ്പില്ലാതെ മഞ്ജുവാര്യരുടെ പ്രകടനം

വെളുത്ത ടോപ്പും കറുത്ത സ്കർട്ടുമണിഞ്ഞ് വമ്പൻ മേക്കോവറിലെത്തിയ മഞ്ജുവാര്യരുടെ
ചിത്രം ഓർമിയില്ലേ? ചതുർമുഖം എന്ന ചിത്രത്തിന്‍റെ പ്രസ് മീറ്റിനെത്തിയപ്പോഴായിരുന്നു
മഞ്ജുവിന്‍റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ചതുർമുഖത്തിലെ
സ്റ്റണ്ട് മേക്കിങ് വീഡിയോ ആണ് വൈറലായിരിക്കുന്നത്.

മഞ്ജുവാര്യർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഡ്യൂപ്പില്ലാതെ റോപ്പ് സ്റ്റണ്ട് അനായാസം
ചെയ്യുന്ന മഞ്ജു എല്ലാവരെയും ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തുകയാണ്. ‘ഇത് നിങ്ങളെ
ഭയപ്പെടുത്തുണ്ടെങ്കിൽ, ഈ ശ്രമം മികച്ചത് തന്നെയാണ്. ചതുർമുഖത്തിന്റെ
നിർമ്മാണവേളയിലെ ഈ സ്നിപ്പറ്റ് പങ്കിടുന്നതിൽ അതിയായ സന്തോഷം. ഏറെ അപകടം
നിറഞ്ഞ സ്റ്റണ്ടുകൾ സുരക്ഷിതമായി ചെയ്യാൻ എന്നെ സഹായിച്ചതിന് ജി മാസ്റ്റർക്കും
അദ്ദേഹത്തിന്റെ ബോയ്സിനും നന്ദി’ മഞ്ജു കുറിച്ചു.

ഏപ്രിലിൽ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം പിന്നീട് പിൻവലിക്കുകയും
കഴിഞ്ഞയാഴ്ച ഓടിടിയിൽ റിലീസ് ചെയ്യുകയും ചെയ്തു. മലയാളത്തിലെ ആദ്യ ടെക്നോ
ഹൊറർ ചിത്രം ഒരുക്കിയത് രഞ്ജീത്ത് കമല ശങ്കര്‍, സലില്‍.വി എന്നിവർ ചേർന്നാണ് .
അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും നിർവഹിച്ചു.
ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്.

Leave a Reply