Spread the love

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു വെള്ളിയാഴ്ച കൊടിയേറും. ഏപ്രില്‍ 23നാണു പൂരം. വെള്ളിയാഴ്ച 11.15നും 12നും ഇടയില്‍ തിരുവമ്ബാടിയിലും 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറും. ദേശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയേറ്റു നടത്തുക. താല്‍ക്കാലിക കൊടിമരത്തിലാണു കൊടിയേറ്റം.

കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഒരു മണിക്കു വടക്കുന്നാഥ കൊക്കര്‍ണിയിലേക്കു ആറാട്ടിനായി പുറപ്പെടും. പാറമേക്കാവ് പത്മനാഭനാണു തിടമ്ബേറ്റുക.

തിരുവമ്ബാടിയുടെ പൂരം പുറപ്പാട് 3നാണ്. തിരുവമ്ബാടി ചന്ദ്രശേഖരന്‍ തിടമ്ബേറ്റും. മഠത്തില്‍ നാലു മണിയോടെയാണ് ആറാട്ട്. ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. എല്ലാ ദിവസവും ക്ഷേത്രത്തില്‍ ചടങ്ങു നടത്താം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം. പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാസം നിര്‍ബന്ധമാണെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി വ്യാഴാഴ്ച വ്യക്തമാക്കി. ടെസ്റ്റ് നടത്തിയവര്‍ക്കും വാക്‌സീന്‍ എടുത്തവര്‍ക്കുമാണ് പാസ് നല്‍കുക.

പൂരം വെട്ടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നു. സാംപിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താം. ഏപ്രില്‍ 17 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതി ലഭിച്ചത്.

കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കുക.

Leave a Reply