
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താനുള്ള ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ല ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. പൂരപ്പിറ്റേന്ന് പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്. അന്നുതന്നെ വൈകീട്ട് ഏഴിന് നടത്താൻ തീരുമാനിച്ചതും മഴ കാരണം മുടങ്ങിയിരുന്നു. അഞ്ചുദിവസം മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമെങ്കിൽ വെടിക്കെട്ട് നടത്താനാണ് തീരുമാനം