തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. മെയ് 10നാണ് വിശ്വപ്രസിദ്ധമായ പൂരം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ ഒന്‍പതിനും 10.30നും ഇടയിലുളള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റം. തുടര്‍ന്നാണ് തിരുവമ്പാടിയില്‍ കൊടിയേറ്റ് നടക്കുക. 10.30നും 10.55നും ഇടയിലാണ് തിരുവമ്പാടിയില്‍ കൊടിയേറ്റം. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന 8 ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം പൂരം കൊടിയേറും.