നടൻ കുഞ്ചാക്കോ ബോബന് കർണാടകയിൽ സർക്കാർ ജോലി. പോലീസ്, ടീച്ചർ, ടിക്കറ്റ് ചെക്കർ, നേഴ്സ്, ഡ്രൈവർ തുടങ്ങിയ ജോലികൾ പരിചയപ്പെടുത്തുന്ന കന്നഡ സചിത്രമാലയിലാണ് പോസ്റ്മാന്റെ മുഖമായി ഇപ്പോൾ കുഞ്ചാക്കോ ബോബൻ വരുന്നത്. ‘ഒരിടത്തൊരു പോസ്റ്റ്മാൻ’ എന്ന സിനിമയിലെ പോസ്റ്റ്മാനായി പലരും കുഞ്ചാക്കോ ബോബന്റെ കണ്ടുകാണും. ‘അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ. ചിലവുണ്ട്’ എന് ഇക്കാര്യത്തിന് ആന്റണി വർഗീസ് കൊടുത്ത മറുപടി പോസ്റ്റ് പോലെ തന്നെ ലൈക്കുകൾ വാരിക്കൂട്ടിക്കഴിഞ്ഞു.
കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘രണ്ടഗം’ എന്ന സിനിമ മലയാളത്തിൽ ‘ഒട്ടു’ എന്ന പേരിൽ റിലീസ് ചെയ്യും. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്.