വയനാട് ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. ജീവനക്കാര്‍ വിശ്രമിക്കുകയായിരുന്ന മുറിയിലാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചത്. തിരുവനന്തപുരത്ത് നിന്നും ബത്തേരിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ എറ്റിസി 258-ാം നമ്പര്‍ സൂപ്പര്‍ ഡീലക്സ് ബസിന്റെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ച് കത്തിയത്. ബസ് ഡിപ്പോയിലെത്തിയതിനു ശേഷം കണ്ടക്ടറും ഡ്രൈവറും സ്റ്റേ റൂമില്‍ ഉറങ്ങുന്നതിനിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. രാവിലെ 8 മണിയോടെയാണ് സംഭവം. മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംഭവിച്ച് വ്യക്തതയില്ല. ഗുണനിലവാരം കുറഞ്ഞ ബാറ്ററിയാകാം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്. ഒരു മാസം മുമ്പ് മൈക്രോ എഫ്എക്സ് കമ്പനിയില്‍ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്.