തൃശൂർ∙ പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയ്ക്ക് അടുത്ത് പുലിയിറങ്ങി. പ്രദേശവാസിയുടെ പശുക്കിടാവിനെ പുലി കൊന്നു തിന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ മാസമാദ്യവും ജനവാസ മേഖലയിലിറങ്ങിയ പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു.
ആഴ്ചകൾക്ക് മുൻപ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശങ്ങളിലും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന കുടിലുകൾക്കും ആദിവാസി കോളനികൾക്കും അടുത്തായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. കാട്ടാനശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.