വയനാട്: മാനന്തവാടി നഗരസഭാ പരിധിയിൽ ജനവാസ മേഖലയിൽ കല്ലിയോട്ടിൽ ഭീതിവിതച്ച കടുവയെ മയക്കുവെടി വെച്ച് പിടികൂടി. നീണ്ട 27 മണിക്കൂർ നഗരസഭയിലെ നാല് ഡിവിഷനുകളെ ഭയത്തിപ്പെടുത്തിയ കടുവയെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്.
സീനിയർ വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കടുവയെ കീഴടക്കിയത്.
കടുവ സാന്നിധ്യമുള്ളതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.