കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലകളിലെ നിയന്ത്രണം കടുപ്പിച്ചു. തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ബി കാറ്റഗറിയില്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്തി. എട്ട് ജില്ലകളാണ് നിലവില്‍ പ്രസ്തുത കാറ്റഗറിയിലുള്ളത്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവയാണ് കാറ്റഗറിയിലുള്ളത്. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. എ കാറ്റഗറിയില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകള്‍. പൊതു-സ്വകാര്യ ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാം. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തത്.