കാശ്മീരിലെ ബുദ്ഗാമിൽ പ്രശസ്‌ത ടെലിവിഷൻ നടിയും ടിക് ടോക് താരവുമായ അമ്രീൻ ഭട്ട് (35) ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 7.55 ന് വീടിന് മുന്നിൽ വെച്ചാണ് അമ്രീന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ 10 വയസ്സുകാരനായ അനന്തരവൻ ഫർഹാൻ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബൈറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.