Spread the love

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ച്‌ നടന്‍ ടിനി ടോം. സൈബര്‍ ബുള്ളികള്‍ ഒരിക്കലും നേരിട്ട് വരില്ല. ഓരോ സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്ബോഴും കൂടുതല്‍ പവര്‍ഫുള്ളാകും എന്നാണ് ടിനി ടോം പറയുന്നത്. പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നമ്മള്‍ നാറുകയേ ഉള്ളൂ എന്നും നടന്‍ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല താന്‍, കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണെന്നും ടിനി ടോം പറയുന്നു. ഒരു തുറന്ന പുസ്തകമാണ് താന്‍, അമ്ബലപ്പറമ്ബില്‍ നിന്നും പള്ളിപ്പറമ്ബില്‍ നിന്നും വന്ന ആര്‍ട്ടിസ്റ്റാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല, ബ്ലാക്ക് മണിയില്ല, ശരിക്കും രാവും പകലും പണിയെടുത്തുതന്നെ ഉണ്ടാക്കിയിട്ടുള്ളതാണ് എന്നും താരം പറയുന്നു.

“പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് മിമിക്രിയില്‍ വന്നവരുണ്ട്. അവര്‍ക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി എന്ന കല. അവര്‍ ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാനോ ബോഡീഷെയ്മിംഗിന് വേണ്ടിയല്ല ചെയ്യുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുന്നതു പോലെ അതിനെ തെറ്റിദ്ധരിപ്പിച്ചാല്‍ ആള്‍ക്കാരിലേക്ക് ആ വിഷം കുത്തിക്കേറും.”

“നമ്മള്‍ പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും ഒരിക്കലും തര്‍ക്കിക്കരുത്. ഞാന്‍ വളരെ മാന്യമായിട്ടാണ് പറയുന്നത്. ഗതികേട് കൊണ്ടായിരിക്കാം അവര്‍ അങ്ങനെ ആയിപ്പോയത്. ഒരു പക്ഷെ വിധി ആയിരിക്കാം. അവരുടെ ശരീരം വരെ അവര്‍ വില്‍ക്കുന്നു. അവരോട് നമ്മള്‍ തര്‍ക്കിച്ചാല്‍ നമ്മള്‍ നാറുകയേ ഉള്ളൂ. അത്തരത്തിലുള്ളതിനോട് ഞാന്‍ പ്രതികരിക്കാറില്ല. സൈബര്‍ ബുള്ളീസ് ഒരിക്കലും നേരിട്ട് വരില്ല. സൈബര്‍ ആക്രമണങ്ങള്‍ നടക്കുമ്ബോഴും കൂടുതല്‍ പവര്‍ഫുള്‍ ആകും”

Leave a Reply