മോഹൻലാലിനെ അനുകരിച്ച് എയറിലായി നടനും മിമിക്രി താരവുമായ ടിനി ടോം. കഴിഞ്ഞ ദിവസം നടന്ന ചെങ്ങന്നൂര്‍ പെരുമ 2026 ല്‍ നിന്നുള്ള മിമിക്രിയാണ് താരത്തിന് വലിയ വിനയായി മാറിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹനലാൽ ചിത്രമായ എമ്പുരാനിലെ എമ്പുരാനേ…എന്ന് തുടങ്ങുന്ന ഗാനത്തിനു താരം ലാലേട്ടനെ അനുകരിക്കുകയായിരുന്നു.
പാട്ട് കേൾക്കുമ്പോൾ മോഹൻലാലിനെ പോലെ ഒരു സൈഡ് ചരിഞ്ഞ് സ്ലോ മോഷനിൽ ടിനി നടക്കുന്നത് വീഡിയോയിൽ കാണാം. കൂളിംഗ് ഗ്ലാസിനൊപ്പം മീശയും പിരിച്ചാണ് നടത്തം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസ കമന്റുകളാണ് ഏറെയും വരുന്നത്. ‘മോഹൻലാലെന്ന് പറഞ്ഞ് സുരേഷ് ഗോപിയെ അനുകരിക്കുന്നോ’ എന്നും ‘ഇത് ആരാണ് എന്ന് അവസാനം പറയണം, മനസിലായില്ല, ടിനി ടോമിനെ പോലെ തന്നെ ഉണ്ട്, പാട്ടില്ലായിരുന്നു എങ്കില്‍ തനി സഖാവ് അച്യുതാനന്ദന്‍, വോയിസ് എടുത്താലും ഫിഗര്‍ ചെയ്താലും അവസാനം ടിനി ടോം ആകുന്ന ഒരേ ഒരു പ്രതിഭാസം, ഈ പുള്ളി ഇപ്പോഴും ഒരു ഇരുപത് കൊല്ലം പുറകിലാ? എന്നിങ്ങനെയാണ് കമമന്റുകള്‍.







