Spread the love

മാലിന്യ രഹിത നഗരങ്ങൾ സാക്ഷാത്ക്കരിക്കാൻ
‘സ്വച്ഛ് ടെക്നോളജി ചലഞ്ച്’

‘മാലിന്യ രഹിത നഗരങ്ങൾ’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് സാങ്കേതിക ആവാസ വ്യവസ്ഥയെയും സാമൂഹിക സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മികച്ച പ്രവർത്തങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ‘സ്വച്ഛ് ടെക്നോളജി ചലഞ്ച്’ സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തി ചെലവ് കുറഞ്ഞതും നടപ്പിലാക്കാൻ കഴിയുന്നതുമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് സ്വച്ഛ്‌ ടെക്നോളജി ചലഞ്ചിന്റെ ലക്ഷ്യം.
മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുന്നതിലൂടെ നമ്മുടെ നഗരങ്ങൾക്ക് സുസ്ഥിരമാർന്ന സംസ്‌കരണ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും. ഇത് മാലിന്യ സംസ്‌കരണ സേവനങ്ങളെ ശക്തിപ്പെടുത്തുകയും ശുചീകരണ തൊഴിലാളികൾക്കും മാലിന്യം ശേഖരിക്കുന്നവർക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും. സാമൂഹിക സുസ്ഥിരത, മാലിന്യ രഹിതം, ഇ ഗവേണൻസിലിലൂടെ സുതാര്യത, പ്ലാസ്റ്റിക് മാലിന്യം പരിപാലനം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായാണ് മത്സരം നടക്കുന്നത്‌.
സംസ്ഥാന തലത്തിലുളള മികച്ച മൂന്ന് ആശയത്തിന് സംസ്ഥാന ഗവൺമെന്റ് അവാർഡ് നൽകി ആദരിക്കും. 2.5, 1.5, 1 ലക്ഷം രൂപ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് ക്യാഷ് പ്രൈസായി ലഭിക്കും. രാജ്യത്തുടനീളമുള്ള ഓരോ ആശയ മേഖലകളിലെയും മികച്ച 3 ആശയങ്ങളിൽ ഓരോന്നിനും 25 ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും നൽകി ആദരിക്കും. ഫ്രഞ്ച് ഗവൺമെൻ്റിൻ്റെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന സംരംഭമായ എഎഫ്ഡി- ഒരു വർഷത്തെ സാങ്കേതിക സഹായം തെരഞ്ഞെടുത്ത ആശയങ്ങൾ പ്രാവർത്തികമാക്കാൻ സഹായിക്കും. ചലഞ്ചിൽ പ്രൈമറി, സെക്കൻ്ററി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് മത്സരിക്കാം. പൊതുവിഭാഗത്തിൽ സംരംഭകർ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. വ്യക്തികൾക്കും പരമാവധി 3 പേരടങ്ങിയ ഗ്രൂപ്പുകൾക്കുമാണ് മത്സരിക്കാൻ കഴിയുക
നഗരസഭ/കോർപറേഷൻ തലത്തിൽ സാങ്കേതിക വിദഗ്ധരടങ്ങുന്ന ജൂറിയായിരിക്കും വിധി നിർണയം നടത്തുക. ആശയങ്ങൾ സമർപ്പിക്കുന്നതിനായി സ്വച്ഛതം പോർട്ടലിൽ ഉൾപ്പെടുത്തിയിക്കുന്ന ഓൺലൈൻ ഫോം പ്രയോജനപ്പെടുത്തതാവുന്നതാണ് .അവസാന തീയതി 2021 ജനുവരി 15.
കൂടുതൽ വിവരങ്ങൾക്ക് :
WWW.SWACHHBHARATURBAN.GOV.IN.

Leave a Reply