
വ്യത്യസ്തമായി റോളര്‍ സ്‌കേറ്റ്‌സില്‍ കശ്മീരിലേക്കു യാത്ര പോയി അമ്പരപ്പിക്കുകയാണ് ഇടുക്കി സ്വദേശി ഗില്‍ബര്‍ട്ട് ജോസഫ്. യൂ ട്യൂബ് നോക്കി 8 മാസം കൊണ്ടാണ് സ്വയം റോളര്‍ സ്‌കേറ്റിങ് പരിശീലിച്ച ഗില്‍ബര്‍ട്ട്, ഈ ഒക്ടോബര്‍ ഒന്നിനാണ് തന്റെ ജന്മനാടായ ഇടുക്കി കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ നിന്നും റോളര്‍ സ്‌കേറ്റില്‍ കശ്മീരിലേക്കു യാത്ര തുടങ്ങിയത് . ബാംഗ്ലൂരിലെത്തിയപ്പോള്‍ ഗില്‍ബര്‍ട്ടിന്റെ സ്‌കേറ്റിങ് ഷൂവിന് കേടുപാടുകള്‍ സംഭവിച്ചു. നാട്ടിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ 11,000 രൂപയ്ക്ക് പുതിയ ഷൂ വാങ്ങി. ഒരു ദിവസം 50 കിലോമീറ്റര്‍ യാത്ര ചെയ്തിരുന്നെങ്കില്‍ പുതിയ ഷൂ വാങ്ങിയതോടെ 60 കിലോമീറ്ററോളം യാത്ര ചെയ്യാനാകുന്നുണ്ട് എന്ന് ഗില്‍ബര്‍ട്ട് പറഞ്ഞു. പകല്‍ സമയങ്ങളില്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. വെള്ളവും പഴങ്ങളും മാത്രമാണ് കഴിക്കുന്നത്. അപരിചതരായ ഒട്ടേറെ പേരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ഗില്‍ബര്‍ട്ട് പറയുന്നു.