പെൻഷൻ
കോട്ടുവള്ളി ∙ പഞ്ചായത്തിൽ നിന്നു വിധവ, അവിവാഹിത പെൻഷൻ ലഭിക്കുന്നവരിൽ അറുപത് വയസ്സ് പൂർത്തിയാക്കിയവർ പുനർവിവാഹിതരല്ലന്നുള്ള സർട്ടിഫിക്കറ്റ് ജനുവരി 30നകം പഞ്ചായത്തിൽ കൊടുക്കണം.
ഗതാഗതം നിരോധിച്ചു
കൂത്താട്ടുകുളം∙ മാറിക– പണ്ടപ്പിള്ളി റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ 16 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
17 മുതൽ 23 വരെ കുടിവെള്ളം മുടങ്ങും
ആലങ്ങാട് ∙ കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ പൂർണമായും കടുങ്ങല്ലൂർ പഞ്ചായത്തിലെ 3, 4 വാർഡുകളിലും ജനുവരി 17 മുതൽ 23 വരെ ശുദ്ധജല വിതരണം മുടങ്ങും. ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്നു ജല അതോറിറ്റി അധികൃതർ പറഞ്ഞു. ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ : 0484 2970441, 9188958628