കനത്ത മഴയ സംസ്ഥാനത്ത് വിവിധ ജില്ലകകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തൃശ്ശൂർ,ഇടുക്കി എന്നീ ജില്ലകളിലാണ് ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കിയത്.
പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.അതേസമയം, എറണാകുളത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധിയില്ല.കാസര്‍കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണ് കോളജുകള്‍ക്ക് അവധി നല്‍കിയിട്ടില്ല.തിരുവനന്തപുരത്ത് മലയോര മേഖലകളിലെ സ്കൂളുകൾക്ക് അവധിയാണ്. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ സ്‌കൂളുകൾക്കാണ് അവധി. തിരുവനന്തപുരം ജില്ലയിൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
എം. ജി.സർവകലാശാല ഇന്ന് നടത്താൻ ഇരുന്ന എല്ലാ പരീക്ഷകളും മാററിവെച്ചു.കേരള സർവകലാശാല ഇന്ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ 22 ലേക്ക് മാറ്റി.കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.