ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗര പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ഉച്ചക്ക് ശേഷം മൂന്ന് മണിമുതലാണ് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.