Spread the love
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

പീഡാനുഭവത്തിനും ക്രൂശിലെ മരണത്തിനും ശേഷം യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍.
ലോകജനതയുടെ പാപങ്ങളേറ്റുവാങ്ങി കുരിശിലേറ്റപ്പെട്ട ക്രിസ്തു ദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ പ്രതീകം. തിന്മയുടെയും അസത്യങ്ങളുടെയും വിജയം താത്കാലികമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈസ്റ്റര്‍. എന്തെല്ലാം സംഭവ വികാസങ്ങള്‍ അരങ്ങേറിയാലും അവസാന വിജയം നന്മയ്ക്കും സത്യത്തിനുമാണെന്ന സന്ദേശവും ഈസ്റ്റര്‍ നല്‍കുന്നു. പള്ളികളില്‍ ഉയര്‍പ്പുതിരുനാളും പാതിരാ കുര്‍ബ്ബാനകളും നടന്നു. ഇതോടെ വിശുദ്ധ വാരാചരണവും വലിയ നോമ്പും സമാപിച്ചു. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനയും നടന്നു. കൊവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാൽ ആരാധനലയങ്ങളിലെല്ലാം വിശ്വാസികൾ എത്തിയിരുന്നു.

Leave a Reply