1962 മാര്‍ച്ച് 17 ന് ഹരിയാനയിലെ കര്‍ണാലില്‍ ആണ് കല്‍പന ജനിച്ചത്. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വനിതയാണ് കല്‍പന ചൗള. പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച ആദ്യ വനിതയും കല്‍പന ചൗളയാണ്. ”നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുക” എന്നതായിരുന്ന കൽപ്പന ചൌള തന്റെ ജീവിതത്തിൽ പിന്തുടർന്നിരുന്ന ആപ്ത വാക്യം. കല്‍പന ചൗള തന്റെ രണ്ടാം ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ശേഷം 1988 മുതലാണ് നാസയില്‍ ജോലിയിൽ പ്രവേശിച്ചത്. ജീവിതത്തില്‍ രണ്ടുതവണ ബഹിരാകാശത്തേക്ക് പോകാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യന്‍ വനിതയാണ് കല്‍പ്പന ചൗള. ആദ്യ ബഹിരാകാശ യാത്ര 1997-ല്‍ കൊളംബിയ സ്പേസ് ഷട്ടിലില്‍ ആയിരുന്നു. ആദ്യ ദൗത്യത്തില്‍ കല്‍പന ചൗള ഇന്ത്യന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളുമായി സംസാരിക്കുകയും ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഹിമാലയത്തിന്റെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. കല്‍പന ചൗളയുടെ ബഹിരാകാശത്തേക്കുള്ള രണ്ടാമത്തെയും അവസാനത്തെയും യാത്ര എസ്ടിഎസ് 107ലായിരുന്നു. 2003 ഫെബ്രുവരിയിൽ ആ പേടകം തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങുമ്പോള്‍ കത്തിയമരുകയായിരുന്നു.