ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. പരമശിവന് വേണ്ടി പാർവതി ഉറക്കമിളച്ച് പ്രാർഥിച്ച ദിവസമാണിന്ന്. ഹിന്ദു പുരാണമനുസരിച്ച്, സൃഷ്ടി, സംരക്ഷണം, സംഹാരം എന്നിവയുടെ സ്വർഗ്ഗീയ നൃത്തം പരമശിവൻ ഈ ദിവസം അവതരിപ്പിക്കുന്നുവെന്നാണ് വിശ്വാസം, ഇത് ശിവ താണ്ഡവം എന്നും അറിയപ്പെടുന്നു. ഈ ദിവസമാണ് ശിവനും പാർവതിയും വിവാഹിതരായതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മഹാശിവരാത്രി ദിവസം, അനുയോജ്യമായ ജീവിത പങ്കാളികളെ കണ്ടെത്താൻ ആളുകൾ ഉപവാസം അനുഷ്ഠിക്കുന്നു. ജീവിതത്തിലെ അന്ധകാരത്തെയും അജ്ഞതയെയും മറികടക്കുക’ എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിവരാത്രി.