എല്ലാ വര്‍ഷവും ഏപ്രില്‍ 11 ദേശീയ വളര്‍ത്തുമൃഗ ദിനമായി ആചരിക്കുന്നു. സ്വാര്‍ഥ ചിന്തകളില്ലാതെ മനസ് തുറന്നു തങ്ങളുടെ ഉടമകളെ സ്‌നേഹിക്കുന്ന മൃഗങ്ങളെ തിരിച്ചു സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്താനാണ് ഈ ദിനം. അനാഥരായ, ഒറ്റപ്പെട്ട വളര്‍ത്തുമൃഗങ്ങളെ സഹായിക്കാനും സ്‌നേഹിക്കാനും ഈ ദിനാചരണം പ്രോത്സാഹിപ്പിക്കുന്നു. 2006-ല്‍ മൃഗസ്നേഹിയായ കോളിന്‍ പെയ്ജ് ആണ് വളര്‍ത്തുമൃഗ ദിനാചരണത്തിന് തുടക്കമിട്ടത്. യുഎസ്എയില്‍ മാത്രമാണ് ഈ ദിനം ആചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് മറ്റ് രാജ്യങ്ങളിലും പ്രചാരം നേടുന്നുണ്ട്. സന്തോഷങ്ങളിലും സങ്കടങ്ങളിലും ലാഭേച്ഛയില്ലാതെ കൂടെനില്‍ക്കുന്ന അരുമ മൃഗങ്ങളെ സ്‌നേഹിക്കാം.