ഇന്ന് ശ്രീ ശങ്കരാചാര്യരുടെ ജന്മദിനം.
പതിവിന് വ്യത്യസ്തമായി കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ശങ്കരജയന്തി ദിനമായ ഇന്ന് അഘോഷങ്ങൾ ഒന്നും ഉണ്ടാകില്ല. പകരം നമോരുത്തരും സ്വന്തം വീടുകളിൽ ശ്രീശങ്കരാചാര്യരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ആധ്യാത്മിക പ്രചാരണദിനമായി ആചരിക്കുകയും വേണം.
മഹാകവി ഉള്ളൂർ ശങ്കരാചാര്യരെക്കുറിച്ചു പറഞ്ഞത്:
ശങ്കരാചാര്യരെപ്പോലുള്ള ഒരു സർവതന്ത്രസ്വതന്ത്രന്റെ, പദവാക്യപ്രമാണപാരീണന്റെ, പരമതത്ത്വപ്രവക്താവിന്റെ ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്; ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും ; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോൾമയിർ കൊള്ളിക്കും; കണ്ണുകളിൽ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസാഹോദരത്വം ഒന്നുകൊണ്ടുതന്നെ നാം എന്നും എവിടെയും ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ്.
വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ശങ്കരജയന്തി ആചരിച്ചു വരുന്നത്.
ഇന്ത്യയിലെ ഹൈന്ദവ വിശ്വാസം തളര്‍ച്ചയിലായിരുന്ന കാലഘട്ടത്തില്‍, തന്‍റെ അദ്വൈത ദര്‍ശനങ്ങളിലൂടെയും, ഇന്ത്യയുടെ വിശാലഭൂമികയിലുടനീളം സഞ്ചരിച്ചു കൊണ്ടുള്ള വാദപ്രതിവാദ-താത്ത്വിക പ്രഘോഷണങ്ങളിലൂടെയും ഹൈന്ദവ ദര്‍ശനങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കിയ ആദിശങ്കരന്‍ ബ്രഹ്മസൂത്ര ഭാഷ്യം അടക്കമുള്ള പല പ്രശസ്ത ഗ്രന്തങ്ങളുടേയും കര്‍ത്താവാണ്.
ദ്വാരക, പുരി-ജഗന്നാഥ്, ശൃംഗേരി, ബദരിനാഥ് എന്നിവടങ്ങളില്‍ അദ്ദേഹം സ്ഥാപിച്ച അദ്വൈത മഠങ്ങള്‍ പ്രമുഖ വേദാന്തകേന്ദ്രങ്ങളായി ഇപ്പോളും തുടരുന്നു.
ജയന്തി ദിനത്തില്‍ ഇന്ത്യയുടെ ആ അനശ്വര ആത്മീയാചാര്യന് പ്രണാമങ്ങള്‍…