ഒന്‍പത് രാത്രിയും 10 പകലും ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിച്ചും പ്രാർത്ഥിച്ചും കഴിയുന്ന നവരാത്രി പൂജയ്ക്കു ഇന്നു ആരംഭം. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമായി കണക്കാക്കി ഹിന്ദുക്കൾ വളരെ പ്രചാരത്തോടെ കൊണ്ടാടുന്നു.
ശാരദ് നവരാത്രി, ചൈത്ര നവരാത്രി, മാഘ ഗുപ്ത നവരാത്രി, ആഷാഢ ഗുപ്ത നവരാത്രി എന്നിങ്ങനെ 4 നവരാത്രികള്‍ ഉണ്ട്. ശാരദ് നവരാത്രിയാണ് രാജ്യമെമ്പാടും കൊണ്ടാടുന്നത്. ഒക്ടോബര്‍ 7ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് വിജയ ദശമിയോടു ആണ് ഈ വർഷത്തെ നവരാത്രി അവസാനിക്കുന്നത്.
മഹിഷാസുരന്‍ എന്ന അസുര രാജാവ്, ഒരു സ്ത്രീയ്ക്ക് മാത്രമേ തന്നെ വധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന വരം ബ്രഹ്മാവില്‍ നിന്ന് നേടുകയും ത്രിലോകങ്ങളും ആക്രമിച്ചു കീഴ്പെടുത്തുകയും ചെയ്തു. ബ്രഹ്മാവും വിഷ്ണുവും ശിവനും അവരുടെ ശക്തി കൂട്ടിയോജിപ്പിച്ച് ദുര്‍ഗാദേവിയെ സൃഷ്ടിച്ചു. ദുര്‍ഗാ ദേവി 15 ദിവസത്തെ ഘോരയുദ്ധത്തിന് ശേഷം മഹാല്യ ദിനത്തില്‍ തന്റെ ത്രിശൂലത്താല്‍ അസുരനെ നിഗ്രഹിച്ചു എന്നാണ് ഐതിഹ്യം.
ദുര്‍ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിക്കുകയാണ് നവരാത്രി കാലത്തിൽ ചെയുന്നത്. ആദ്യത്തെ ദിവസം ശൈലപുത്രി, രണ്ടാം ദിനം ബ്രഹ്മചാരിണി, മൂന്നാം ദിനം ചന്ദ്രഘണ്ട, നാലാം ദിനം കൂശ്മണ്ഠ, അഞ്ചാം ദിനം സ്കന്ദമാതാ, ആറാം ദിനം കാർത്യായനി , ഏഴാം ദിനം കാലരാത്രി, എട്ടാം ദിനം മഹാഗൗരി, ഒന്‍പതാം ദിനം സിദ്ധിധാത്രി;തുടങ്ങിയ ദേവിഭവങ്ങളിൽ സമര്‍പ്പിച്ച് കൊണ്ടാണ് ഭക്തര്‍ പൂജ ചെയ്യുന്നത്.
ഒൻപതാം ദിവസമായ നവമി അഥവാ മഹാനവമി നാളിലാണ് ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതായി വിശ്വസിക്കുന്നത്. പത്താം ദിവസം ദശമി അഥവാ വിജയദശമിയാണ് നവരാത്രിയിലെ അവസാന ദിനമായി കണക്കാക്കുന്നത്. ഈ ദിവസം ദസറ , ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ പേരിൽ ആഘോഷിക്കുന്നു. നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ ഈ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നത് ഭക്തർക്ക് ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും ലഭിക്കുന്നു.