Spread the love

ചോക്ലേറ്റിനായി ഇന്നത്തെ ദിനം; ദിവസവും ചോക്ലേറ്റ് കഴിക്കാമോ? ഗുണമോ ദോഷമോ?

ചോക്ലേറ്റിനായി ഒരു ദിനമുണ്ടോ? ഉണ്ട്. അത് ഇന്നാണ്. ജൂലായ് ഏഴ്. ചോക്ലേറ്റ് കഴിക്കല്ലേ
പല്ല് കേടാവും, ഷുഗർ വരും, തടി കൂടും ഇങ്ങനെയൊക്കെയാവും നിങ്ങൾ കേൾക്കുന്നത് അല്ലേ.
അത്ര മോശക്കാരനാണോ ചോക്ലേറ്റ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ
ചോക്ലേറ്റ്സ് അത്ര കുഴപ്പക്കാരനല്ല എന്നാണ് ആദ്യമറിയേണ്ടത്. മാത്രവുമല്ല പോഷകങ്ങളുടെ
കലവറ കൂടിയാണ്. ഞെട്ടിയോ? എങ്കിൽ ചോക്ലേറ്റിന്‍റെ ഗുണങ്ങൾ വിശദമായി തന്നെ
പരിശോധിക്കാം.

പോഷകസമ്പുഷ്ടമാണ് ഡാർക്ക് ചോക്ലേറ്റ്സ്. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ
ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. സിങ്കിന്‍റെ ഏറ്റവും വലിയ
സ്രോതസ്സാണ് ചോക്ലേറ്റ്. 70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം
ചോക്‌ലേറ്റിൽ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം ,ഫോസ്ഫറസ് തുടങ്ങി
ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക മൂലകങ്ങളും ഉണ്ട്.

രക്തയോട്ടം കൂട്ടുമെങ്കിലും രക്തസമ്മർദ്ദം കുറയ്ക്കാൻ ചോക്ലേറ്റ് സഹായിക്കും. മോശം
കൊളസ്ട്രോൾ കുറക്കാനും ഇത് സഹായകരമാണ്. ഹൃദ്രോഗ സാധ്യത, പക്ഷാഘാതം
എന്നിവ തടയാനും ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം
വരുമെന്ന് പേടിച്ച് പലരും ചോക്ലേറ്റ് കഴിക്കാറില്ല. എന്നാൽ ആ പേടിയും അസ്ഥാനത്താണ്.
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലവനോയിഡ് എന്ന ആന്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.
ഫ്ലവനോൾ നൈട്രിക് ആസിഡിന്‍റെ അളവ് കൂട്ടുകയും ഇൻസുലിന്‍റെ അളവ് നിയന്ത്രിക്കുകയും
ചെയ്യുന്നു. അതായത് പ്രമേഹത്തെ പേടിക്കാതെ ഡാർക്ക് ചോക്ലേറ്റ് കഴിയ്ക്കാം എന്നർത്ഥം.

ചോക്ലേറ്റ് കഴിച്ചാൽ തടി കൂടുമോ? ഡയറ്റ് നിയന്ത്രിക്കുന്നവർ തടി പേടിച്ച് ചോക്ലേറ്റ്
അകറ്റി നിർത്തുകയാണ് പതിവ്. പക്ഷേ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയും.
അതുമൂലം മറ്റ് ഭക്ഷണമോ മധുര പലഹാരങ്ങളോ കഴിക്കുന്നത് നിയന്ത്രിക്കും.
ഇത് തടി കൂടുന്നത് തടയുമല്ലോ. ഒപ്പം ഫ്ലവനോയിഡുകൾ ശരീരഭാരം കുറയ്ക്കുന്നതിനും
സഹായകരമാണ്. അപ്പോൾ ഇനി ദിവസവും ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കാം അല്ലേ?

Leave a Reply