പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. ഭരണത്തുടര്‍ച്ചയെന്ന ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന്. സഭ ആരംഭിക്കുബോൾ പുതിയ പ്രതിപക്ഷ നേതാവയി എത്തിയ വി.ഡി.സതീശനും സഭയില്‍ ഉണ്ട്. കഴിഞ്ഞ നിയമസഭയില്‍ ഒറ്റ സീറ്റ് കയ്യടക്കിയ ബിജെപി ഇത്തവണ പ്രതിപക്ഷ സ്ഥാനത്ത് ഇല്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്.സത്യപ്രതിജ്ഞ അക്ഷരമാലാക്രമത്തിലാണ് നടക്കുക.

അംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ.റഹിമിൻ്റെ മുൻപാകെ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ,നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ 137 അംഗങ്ങളും പ്രോടേം സ്‌പീക്കർക്ക് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിപക്ഷം ഇത്തവണ വളരേ ദുരബലമാണ്. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്.
സെക്രട്ടറി അക്ഷരമാലാ ക്രമത്തിൽ പേര് വിളിക്കുമ്പോൾ ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്ത് രേഖയിൽ ഒപ്പ് വയ്‌ക്കും. ആദ്യം വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദും അവസാനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്യുക. അംഗങ്ങൾക്ക് രാഷ്‌ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.
28 ന് ഗവർണരുടെ നയപ്രഖ്യാപനവും ജൂൺ നാലിന് പുതുക്കിയ ബജറ്റും സഭയിലവതരിപ്പിക്കും. ജൂൺ 14 വരെ സഭാ സമ്മേളനം.എം.ബി.രാജേഷ് പുതിയ സ്പീക്കറാകും. നാളെയാണു സ്പീക്കർ തിരഞ്ഞെടുപ്പ്. 10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും നിയമസഭയിൽ ആദ്യമായെത്തുകയാണ് എം.ബി.രാജേഷ്.