Spread the love
ഇന്ന് ലോക ഹീമോഫീലിയ ദിനം

ഹീമോഫീലിയയെയും മറ്റ് പാരമ്പര്യ രക്തസ്രാവ വൈകല്യങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഏപ്രില്‍ 17 ന് ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു. ‘എല്ലാവര്‍ക്കും പ്രവേശനം’ എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണ സന്ദേശം. ഒരു രക്തസ്രാവ രോഗമാണ് ഹീമോഫീലിയ. ഇതൊരു ഗുരുതരമായ അവസ്ഥയാണ്. ഈ രക്ത സംബന്ധമായ അസുഖത്തില്‍ രക്തം കട്ടപിടിക്കുന്നില്ല. രണ്ട് തരം ഹോമോഫീലിയ ഉണ്ട്. ഹീമോഫീലിയ എ, ഹീമോഫീലിയ ബി. ഏറ്റവും സാധാരണമായ ഹീമോഫീലിയ എ ആണ്. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കുത്തിവച്ചുകൊണ്ടാണ് ഇതിന് പ്രധാനമായും ചികിത്സ നടത്തുന്നത്. ഹീമോഫീലിയയെ കുറിച്ച് ശാസ്ത്രീയമായ പല പഠനങ്ങളും വന്നതിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള ചികിത്സാരീതികളിലും ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്

Leave a Reply