മെയ് 12 നഴ്സുമാരുടെ ദിനം. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാരതാണ്ഡവം രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ 2021ലെ നഴ്സസ് ദിനത്തിന് ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്നിരുന്നാലും നഴ്സിഗ് പ്രൊഫഷൻ ചിത്രത്തിലെ തന്നെ ലോകമെമ്പാടുമുള്ള നഴ്സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയമാണ്.

ആതുരസേവനരംഗത്തെ മാലാഖമാർ എന്നൊക്കെ നാം അവരെ പറയാറുണ്ടെങ്കിലും ഇത്തരം പ്രശംസകൾക്കപ്പുറം നഴ്സുമാരുടെയും നഴ്സിങ് ജോലിയുടെയും മഹത്വത്തെയും നാം മനസ്സിലാക്കിയത് അടുത്തനാളുകളിലായി ആണ്.എന്നാൽ ഈ നൂറ്റാണ്ടിലെ മഹാമാരിയായി കോവിഡ് 19 കടന്നു വന്നതോടെയാണ് ആളുകൾ ശരിക്കും ആശുപത്രിയും ആതുര സേവനവും എന്താണെന്നും, സ്വന്തക്കാർ ഭീതിയോടെ കൈവിടുന്ന കാലത്തും തങ്ങളെ ചേർത്തുനിർത്തുന്ന നഴ്സുമാരുടെ കരങ്ങളുടെ ശക്തിയും ഹൃദയത്തിൻറെ നൈർമല്യവും തിരിച്ചറിഞ്ഞത്.
ആധുനിക നഴ്സിഗിന്റെ ശില്പി എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് പന്ത്രണ്ടാം
അന്താരാഷ്ട്ര നഴ്സിഗ് ദിനമായി ആഘോഷിക്കുന്നത്. 1974 മുതലാണ് ഇൻറർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ദിനം ആചരിക്കാൻ തുടങ്ങിയത്. 2021ലെ നഴ്സിംഗ് ദിനത്തിൻറെ മുദ്രാവാക്യമായി ഇൻറർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ഇറക്കിയത് ഇറക്കിയത് ‘നഴ്സസ്-എ വോയിസ് ടു ലീഡ് -എ വിഷൻ ഫോർ ഫ്യൂച്ചർ ഹെൽത്ത് കെയർ’ എന്നതാണ്. ഇത്തവണത്തെ നഴ്സിഗ് ദിനത്തോടനുബന്ധിച്ച് ചർച്ച ചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട നഴ്സുമാരുടെയും, മറ്റ് ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യത്തിനും, ജീവനും ഉള്ള ഭീഷണിയും തന്നെയാണ്.