Spread the love
ഇന്ന് ലോക നഴ്സസ് ദിനം

മെയ് 12 , ലോക നഴ്സസ് ദിനം. ആധുനിക നഴ്‌സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു. ‘നഴ്സുമാർ: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക’ എന്നതാണ് അന്താരാഷ്ട്ര ഈ വർഷത്തെ പ്രമേയം. 1974 മുതലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് നഴ്‌സസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്. നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ലോകം കൊവിഡ് 19 എന്ന മാരകരോഗത്തിൻറെ പിടിയിലമർന്ന് കടന്നു പോകുന്ന ഈ സമയത്ത് ലോകമെമ്പാടുമുള്ള നഴ്‌സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറയാം. രോഗികൾക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവർ.

Leave a Reply