ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. 33 വര്‍ഷങ്ങളായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. 2030-ഓടെ 8.6 ബില്യണിലേക്കും 2050-ഓടെ 9.8 ബില്യണിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്നു. ലോകത്തിലെ വിഭവങ്ങൾ സുസ്ഥിരമല്ലാത്ത നിരക്കിൽ ഉപയോഗിക്കപ്പെടുന്നതിനാൽ അമിത ജനസംഖ്യ ഒരു നിർണായക ആശങ്കയാണ്.