Spread the love
ഇന്ന് ലോക അദ്ധ്യാപക ദിനം.

എല്ലാ വർഷവും ഒക്ടോബർ 5 ന് ലോകം മുഴുവൻ അദ്ധ്യാപക ദിനം ആചരിക്കുന്നു. നൂറിലധികം രാജ്യങ്ങൾ വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. ലോകത്തിന്റെ വളർച്ചക്കായി അദ്ധ്യാപകർ നൽകുന്ന സംഭാവനകൾ വളരെയധികം വിലപ്പെട്ടതാണ്. വിദ്യ അഭ്യസിപ്പിച്ചെടുത്ത അദ്ധ്യാപകർ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ ശില്പി.

അദ്ധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും മനസിലാക്കാൻ , 1966ൽ യുനെസ്കോ ഒക്ടോബർ 5-ാം തീയതി അദ്ധ്യാപകരെ ആദരിക്കാനുള്ള അന്താരാഷ്ട്ര ദിനമായി തിരഞ്ഞെടുത്തു. ഈ ദിനത്തിൽ ലോകത്തെ മികച്ച അദ്ധ്യാപകരെ ആദരിക്കാൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള അദ്ധ്യാപകരുടെ ജോലി സാഹചര്യങ്ങളിലും ജോലി സാധ്യതകളിലും അവർ നേരിടുന്ന പ്രശനങ്ങളിലേക്കും ശ്രദ്ധ നേടാനും ,അവ ചർച്ച ചെയ്യാനും ഈ ദിനം ഉപകരിക്കുന്നു. ഉത്തരവാദിത്തങ്ങളും അവകാശങ്ങളും മൂല്യവും ഉയർത്തിക്കാണിക്കാൻ ഈ ദിനം സഹായിക്കുന്നു.

Leave a Reply