Spread the love
ഇന്ന് ലോക ജലദിനം

‘ജലം ജീവനാണ്’ എന്ന പഴമൊഴി വലിയ അര്‍ത്ഥവ്യാപ്തിയുള്ളതാണ്. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സുസ്ഥിരമായ പരിപാലനത്തെക്കുറിച്ചും പൊതുജന അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 22 ‘ലോക ജലദിന’മായി ആചരിക്കുന്നു. 1993 മുതല്‍ ആണ് ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്. 1992ല്‍ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ പാരിസ്ഥിതിക വികസന സമ്മേളനം അംഗീകരിച്ച പ്രമേയമാണ് ഔദ്യോഗികമായി ലോക ജലദിനം ആചരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് യുഎന്‍ പൊതുസഭ എല്ലാ വര്‍ഷവും മാര്‍ച്ച് 22-ന് ലോക ജലദിനം ആചരിക്കുമെന്ന് പ്രസ്താവിക്കുന്ന പ്രമേയം അംഗീകരിച്ചു. ഇന്റര്‍നാഷണല്‍ ഗ്രൗണ്ട്‌വാട്ടര്‍ റിസോഴ്‌സസ് അസസ്‌മെന്റ് സെന്റര്‍ (ഐജിആര്‍എസി) നിര്‍ദ്ദേശിച്ച, 2022ലെ ലോക ജലദിനത്തിന്റെ പ്രമേയം ‘ഭൂഗര്‍ഭജലം: അദൃശ്യമായതിനെ ദൃശ്യമാക്കുന്നു’ എന്നതാണ്. ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ലോക ജലദിനാചരണത്തിന്റെ ലക്ഷ്യം. യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റ് പ്രകാരം ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം ‘സുസ്ഥിര വികസന ലക്ഷ്യം 2030ഓടെ എല്ലാവര്‍ക്കും ജലത്തിന്റെ ലഭ്യതയും ശുചിത്വവും ഉറപ്പുവരുത്താൻ പിന്തുണ നല്‍കുക’ എന്നതാണ്.

Leave a Reply