
രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോ അടക്കമുള്ള ചിത്രങ്ങളാണ് മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. നിഷിദ്ധോയുടെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. രണ്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം ‘എ ഹീറോ’യുടെ മേളയിലെ ആദ്യ പ്രദര്‍ശനവും ഇന്നാണ്. നിശാഗന്ധി തിയേറ്ററില്‍ വൈകീട്ട് 6.30നാണു ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എംറെ കൈസിന്റെ ടര്‍ക്കിഷ് ചിത്രം ‘അനേറ്റോലിയന്‍ ലെപേര്‍ഡ്’, അസര്‍ബൈജന്‍ ചിത്രം ‘സുഖ്റ ആന്‍ഡ് സണ്‍സ്’, കശ്മീരില്‍ ജീവിക്കുന്ന അഫീഫ എന്ന പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം ‘അയാം നോട്ട് ദി റിവര്‍ ജലം’, അന്റോണേറ്റ കുസിജനോവിച് സംവിധാനം ചെയ്ത ‘മുറിന’, നിഷിദ്ധോ തുടങ്ങിയവയാണ് മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്നത്തെ മറ്റു ചിത്രങ്ങള്‍.