Spread the love

ഒന്നിച്ചുള്ളപ്പോൾ ഞങ്ങൾ സുവർണ നിമിഷങ്ങൾ സൃഷ്ടിക്കുന്നു… ഹാൽദി ചിത്രങ്ങൾ പങ്ക് വച്ച് മൃദുലവിജയ്.

മഞ്ഞയിൽ തിളങ്ങി യുവയും മൃദുലയും. സീരിയൽ താരങ്ങളായ മൃദുലയുടെയും യുവയുടെയും ഹാൽദി ഫോട്ടോസ് ആണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. താനൂസ് കൗച്ചർ ഡിസൈൻ ചെയ്ത മഞ്ഞ നിറത്തിലുള്ള ലഹങ്കയും ഡിസൈനർ ഡ്യൂപ്പട്ടയുമാണ് മൃദുലയുടെ വേഷം. മഞ്ഞ കുർത്തയും വെള്ള പാന്റും ആണ് യുവ ധരിച്ചിരിക്കുന്നത്. ജൂലൈ 8 നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു വച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായതിനാൽ ചുരുക്കം ചിലരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. 2020 ഡിസംബറിൽ ആണ് ഇവരുടെ വിവാഹം നിശ്ചയം നടന്നത്. പ്രണയവിവാഹം അല്ലെന്നും വീട്ടുകാർ തമ്മിൽ ഉറപ്പിച്ച ബന്ധം ആണെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. മഞ്ഞിൽവിരിഞ്ഞ പൂവ് എന്ന സീരിയളിലൂടെ ആണ് യുവ പ്രേക്ഷകർക്ക് പരിചിതനാകുന്നത്. 2015 മുതലാണ് മൃദുല സീരിയൽ രംഗത്ത് സജീവമാകുന്നത് . കൃഷ്ണതുളസി ആണ് മൃദുലയെ ശ്രെദ്ധേയയാക്കിയ സീരിയൽ.

Leave a Reply